കേരള ജനിതക ഡാറ്റ സെന്റർ: ജനിതക ശാസ്ത്രത്തിൽ കേരളത്തിന്റെ വിപ്ലവം

കേരള ജനിതക ഡാറ്റ സെന്റർ: ജനിതക ശാസ്ത്രത്തിൽ കേരളത്തിന്റെ വിപ്ലവം
Jan 23, 2025 07:03 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com) 2025 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കേരള ജനിതക ഡാറ്റ സെന്ററിനെ (കെ. ജി. ടി. സി) കുറിച്ച് സാം സന്തോഷ്, ഡോ. വിനോദ് സ്‌കറിയ, ടി.പി. മുബാറക് സാനി എന്നിവരുടെ പങ്കാളിത്തത്തിൽ ഡോ. രാജു റീ മോഡറേറ്ററായി വിശകലനം ചെയ്തു. കേരള ഡെവലപ്മെന്റ് ആൻഡ് ഇൻസൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിൽ (K-DISC)ന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി കേരളത്തെ ജനിതക ശാസ്ത്രത്തിലും ബയോ-ഇൻഫോമാറ്റിക്സിലും ആഗോളകേന്ദ്രമാക്കാനുള്ള ഉദ്ദേശത്തോടെ 2023-ൽ പ്രവർത്തനമാരംഭിച്ചതാണ്.

കെ ജി ഡി സി യുടെ സ്ട്രാടജിക് അഡ്‌വൈസറായ സാം സന്തോഷ്‌ കെ ജി ഡി സിയുടെ ദീർഘകാല വീക്ഷണവും, അതോടൊപ്പം ഈ പദ്ധതിയിലൂടെ കേരളം ഒരു വിജ്ഞാനകേന്ദ്രമായി മാറുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയും പങ്കുവെച്ചു.

ഡോ. വിനോദ് സ്‌കറിയ, ജനിതക രോഗങ്ങൾ പൊതുവെ കൂടുതലായി കാണപ്പെടുന്നുവെന്നും അവയിൽ പലതും രേഖപ്പെടുത്തപ്പെടാതെയോ കൃത്യമായി തിരിച്ചറിയപ്പെടാതെയോ ഇരിക്കുന്നത് ആരോഗ്യ പരിഹാരങ്ങളിൽ വലിയ പോരായ്മകൾ ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് കൃത്യമായ ജനിതക പഠനം അനിവാര്യമാണെന്നും നിരീക്ഷിക്കുകയും കെ. ജി. ഡി. സിയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.

ജനിതക ഗവേഷണങ്ങൾ ഭാവിയിൽ വ്യക്തികളുടെ ആരോഗ്യരംഗത്ത് ഗുണം ചെയ്യുമെന്നും, മേഖലയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്നും ഡോ. ടി. പി മുബാറക് സാനി അഭിപ്രായപ്പെട്ടു. ജനിതക വിവരങ്ങൾ ഉപയോഗിച്ച് പോഷകാഹാരത്തിലെ കുറവുകൾ കണ്ടെത്തുക, ഭക്ഷണരീതികൾ മാറ്റിയെടുക്കുക പോലുള്ള അനന്തമായ സാധ്യതകൾ നമുക്ക് മുന്നിൽ തുറക്കപ്പെടുകയാണെന്നും ഡോ. ടി. പി മുബാറക് സാനി പറഞ്ഞു.

ജനിതക ഗവേഷണങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി മുന്നോട്ട് പോകേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ ചർച്ച സമാപിച്ചു.

#KeralaGeneticDataCentre #Kerala #revolution #genetics

Next TV

Related Stories
ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

Jan 26, 2025 04:04 PM

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച...

Read More >>
വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

Jan 26, 2025 03:14 PM

വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന...

Read More >>
ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

Jan 26, 2025 02:16 PM

ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം...

Read More >>
കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

Jan 26, 2025 02:02 PM

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം....

Read More >>
ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

Jan 26, 2025 12:47 PM

ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര...

Read More >>
Top Stories